മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ റെപോളിയിൽ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പതുപേര്‍ മരിച്ചു. മുംബൈ-ഗോവ ഹൈവേയില്‍ പുലര്‍ച്ചെ അഞ്ചിനാണ് അപകടം ഉണ്ടായത്. ബന്ധുവിന്റെ മരണത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.
മരിച്ചവരില്‍ അഞ്ച് പുരുഷന്മാരും മൂന്നുസ്ത്രീകളും ഒരുകുട്ടിയും ഉള്‍പ്പെടുന്നു. സംഭവത്തില്‍ നാലുവയസുള്ള ഒരുപെണ്‍കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. കുട്ടിയെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ ഒമ്പതുപേര്‍ മരിച്ചു
09:59 AM Jan 19, 2023 | Deepika.com