ക്രി​സ്മ​സ്-ന്യൂ​ഇ​യ​ർ ബ​മ്പ​ർ ന​റു​ക്കെ​ടു​പ്പ് ഇ​ന്ന്

10:26 AM Jan 19, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ ക്രിസ്മസ്-പുതുവത്സര ബ​മ്പ​ർ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തെ ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും 2023ലെ ​സ​മ്മ​ർ ബ​മ്പ​ർ ഭാ​ഗ്യ​ക്കു​റി​യു​ടെ പ്ര​കാ​ശ​ന​വും ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഇ​ന്നു നി​ർ​വ​ഹി​ക്കും.

ച​ട​ങ്ങി​ൽ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ​വി.​കെ. പ്ര​ശാ​ന്ത് എം.എ​ൽഎ, പ്ര​ശ​സ്ത അ​ന്താ​രാ​ഷ്ട്ര ഭൗ​മ​ശാ​സ്ത്ര​ജ്ഞ​ൻ അ​ശ്വി​ൻ ശേ​ഖ​ർ, ഭാ​ഗ്യ​ക്കു​റി വ​കു​പ്പ് ഡ​യ​റ​ക്ട​ർ എ​ബ്ര​ഹാം റെ​ൻ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കും.

16 കോടിയാണ് ഇത്തവണ ക്രിസ്മസ്-പുതുവത്സര ബ​മ്പ​ർ ഒന്നാം സമ്മാനം.കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയാണിത്.

രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്ക്. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്ക്. നാലാം സമ്മാനം 5000, അഞ്ചാം സമ്മാനം 3000, ആറാം സമ്മാനം 2000, ഏഴാം സമ്മാനം 1000 എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി മൂന്നുലക്ഷം രൂപയും ലഭിക്കും.

ഇത്തവണ 33 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്. സമ്മാനത്തുക കൂട്ടിയെങ്കിലും ടിക്കറ്റ് വില്‍പനയിൽ കുറവ് വന്നിട്ടുണ്ട്. ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് ഇതിന് കാരണമെന്ന് കച്ചവടക്കാർ പറയുന്നു.

ഭാ​ഗ്യ​ക്കു​റി വ​കു​പ്പ് പു​റ​ത്തി​റ​ക്കു​ന്ന ഇ​ത്ത​വ​ണ​ത്തെ സ​മ്മ​ർ ബ​മ്പ​ർ 2023 ഭാ​ഗ്യ​ക്കു​റി​ക്ക് ആ​റു പ​ര​മ്പ​ര​ക​ളാ​ണു​ണ്ടാ​കു​ക. ഒ​ന്നാം സ​മ്മാ​നം 10 കോ​ടി രൂ​പ​യും ര​ണ്ടാം സ​മ്മാ​നം 50 ല​ക്ഷം രൂ​പ​യും മൂ​ന്നാം സ​മ്മാ​നം അ​ഞ്ചു ല​ക്ഷം വീ​തം 12 പേ​ർ​ക്കും ല​ഭി​ക്കും. ആ​കെ സ​മ്മാ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തി​ന്‍റെ ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​കെ 1,53,433 സ​മ്മാ​ന​ങ്ങ​ളാ​ണു​ള്ള​ത്. 250 രൂ​പ​യാ​ണു ടി​ക്ക​റ്റ് വി​ല. ന​റു​ക്കെ​ടു​പ്പ് 2023 മാ​ർ​ച്ച് 23ന്.

സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടു​ന്ന​തോ​ടെ പ്ര​തി​ദി​ന ന​റു​ക്കെ​ടു​പ്പു​ക​ൾ ത​ത്സ​മ​യം ത​ന്നെ https://www.youtube.com/@ksldsm/streams എ​ന്ന യൂ​ട്യൂ​ബ് അ​ക്കൗ​ണ്ടി​ൽ ല​ഭ്യ​മാ​കും. https://www.facebook.com/ksldsm എ​ന്ന​താ​ണ് വ​കു​പ്പി​ന്‍റെ ഫേ​സ്ബു​ക്ക് വി​ലാ​സം.