മാഡ്രിഡ്: ഡച്ച് ഫോർവേർഡ് മെംഫിസ് ഡീപെയ് ബാഴ്സലോണ വിട്ട് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറുന്നു. നാലു മില്യൺ യൂറോ മാത്രം നൽകിയാണ് (35.15 കോടി രൂപ) ഡീപെയിയെ അത്ലറ്റിക്കോ ടീമിലെത്തിക്കുന്നത്. അഞ്ച് വർഷത്തെ കരാറിലാണ് ഡീപെയ് അത്ലറ്റിക്കോയുമായി ഒപ്പുവയ്ക്കുന്നത്.
ചെൽസിയിലേക്ക് പോയ ജാവോ ഫെലിക്സിന് പകരക്കാരനായാണ് ഡീപെയിയെ അത്ലറ്റിക്കോ ടീമിലേക്ക് എത്തിക്കുന്നത്. സീസണിന്റെ തുടക്കത്തിലും മെംഫിസ് ബാഴ്സലോണ വിടാൻ ശ്രമിച്ചിരുന്നെങ്കിലും മികച്ച ടീമുകളിൽ നിന്നും ഓഫർ വരാത്തതിനാൽ ക്യാമ്പ്ന്യൂവിൽ തന്നെ താരം തുടരുകയായിരുന്നു.
ലിയോണിൽ നിന്ന് 2021ലാണ് ഡീപെയ് ബാഴ്സലോണയിൽ എത്തുന്നത്. ബാഴ്സയ്ക്ക് വേണ്ടി 30 മത്സരങ്ങൾ കളിച്ച താരം 50 ഗോളുകൾ നേടിയിട്ടുണ്ട്.
ബാഴ്സയോട് ബൈ പറഞ്ഞ് മെംഫിസ് ഡീപെയ്; ഇനി അത്ലിറ്റിക്കോ മാഡ്രിഡിൽ
06:36 AM Jan 19, 2023 | Deepika.com