ഖ​ത്ത​ർ ലോ​ക​ക​പ്പ് ക​ണ്ട​വ​ർ​ക്ക് സു​വ​നീ​ർ ടി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കാം; അ​വ​സ​ര​മൊ​രു​ക്കി ഫി​ഫ

05:42 AM Jan 19, 2023 | Deepika.com
ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പി​ലെ മ​ത്സ​ര​ങ്ങ​ൾ നേ​രി​ട്ടു​ക​ണ്ട​വ​ര്‍​ക്ക് സു​വ​നീ​ര്‍ ടി​ക്ക​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കാ​ന്‍ അ​വ​സ​രം. മൊ​ബൈ​ല്‍ ടി​ക്ക​റ്റു​ക​ള്‍ ഫി​സി​ക്ക​ല്‍ ടി​ക്ക​റ്റു​ക​ള്‍ ആ​ക്കാ​ന്‍ ഫി​ഫ അ​പേ​ക്ഷ സ്വീ​ക​രി​ച്ചു തു​ട​ങ്ങി. ഒ​രു ടി​ക്ക​റ്റി​ന് 10 ഖ​ത്ത​ര്‍ റി​യാ​ലാ​ണ് വി​ല.

ഫി​ഫ ടി​ക്ക​റ്റ്സ് പോ​ര്‍​ട്ട​ലി​ല്‍ ലോ​ഗി​ന്‍ ചെ​യ്താ​ണ് സു​വ​നീ​ര്‍ ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കാ​ന്‍ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. സ്വ​ന്ത​മാ​യും ഗ​സ്റ്റു​ക​ള്‍​ക്കാ​യും ഇ​ങ്ങ​നെ ടി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കാം. ഗ​സ്റ്റു​ക​ള്‍​ക്ക് നേ​രി​ട്ട് സു​വ​നീ​ര്‍ ടി​ക്ക​റ്റ് വാ​ങ്ങാ​നാ​കി​ല്ല.

ഫി​ഫ ടി​ക്ക​റ്റി​ങ് അ​ക്കൗ​ണ്ടി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​ലാ​സ​ത്തി​ലേ​ക്ക് സു​വ​നീ​ർ ടി​ക്ക​റ്റു​ക​ൾ പോ​സ്റ്റ​ൽ വ​ഴി​ല​ഭി​ക്കും. ഫെ​ബ്രു​വ​രി അ​വ​സാ​ന​മോ മാ​ർ​ച്ച് ആ​ദ്യ​മോ മു​ത​ൽ ടി​ക്ക​റ്റു​ക​ൾ അ​യ​ച്ചു​തു​ട​ങ്ങും.