ആലപ്പുഴ: പൊതുസ്ഥലത്ത് മദ്യപിച്ചതിനു സിപിഎം കൗൺസിലർ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ. എടത്വ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കൗൺസിലർ വി.ആർ. ജോൺസന്, ശരത് ശശിധരൻ, സജിത്ത്, അരുൺ ചന്ദ്രൻ, ഷിബൻ, ശിവ ശങ്കർ, അർജുൻ മണി എന്നിവരാണ് അറസ്റ്റിലായത്.
ചമ്പക്കുളം ചങ്ങങ്കരി പള്ളിയുടെ വഴിയിൽ വാഹനം നിർത്തിയിട്ടായിരുന്നു മദ്യപാനം. ഇത് ചോദ്യം ചെയ്ത നാട്ടുകാരുമായി മദ്യപ സംഘം വഴക്കുണ്ടായി. തുടര്ന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
പൊതുസ്ഥലത്ത് മദ്യപാനം; സിപിഎം കൗൺസിലർ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ
03:00 AM Jan 19, 2023 | Deepika.com