മൈ​ക്രോ​സോ​ഫ്റ്റി​ലും കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ൽ; പ​തി​നാ​യി​രം പേ​ർ​ക്ക് പ​ണി​പോ​കും

10:15 PM Jan 18, 2023 | Deepika.com
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ ടെ​ക് ഭീ​മ​ൻ മൈ​ക്രോ​സോ​ഫ്റ്റി​ലും കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ൽ. 2023 അ​വ​സാ​ന​ത്തോ​ടെ പ​തി​നാ​യി​രം പേ​ർ​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ടു​മെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് കോ​ർ​പ്പ​റേ​ഷ​ൻ അ​റി​യി​ച്ചു.

ഹ്യൂ​മ​ന്‍ റി​സോ​ഴ്‌​സ്, എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ജീ​വ​ന​ക്കാ​രെ​യാ​കും പി​രി​ച്ചു​വി​ട​ല്‍ ബാ​ധി​ക്കു​ക. മോ​ശം സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​മ്പ​നി​യു​ടെ ന​ട​പ​ടി. മൈ​ക്രോ​സോ​ഫ്റ്റ് പേ​ഴ്സ​ണ​ൽ ക​മ്പ്യൂ​ട്ട​ർ വി​പ​ണി​യി​ലെ മാ​ന്ദ്യ​ത്തെ നേ​രി​ടു​ക​യാ​ണ്. നി​ല​വി​ൽ വി​പ​ണി​യി​ൽ വി​ൻ​ഡോ​സി​നും അ​നു​ബ​ന്ധ സോ​ഫ്‌​റ്റ്‌​വെ​യ​റി​നു​മു​ള്ള ഡി​മാ​ൻ​ഡ് കു​റ​വാ​ണ്.

ജീ​വ​ന​ക്കാ​രു​ടെ പ്ര​യാ​സം ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​യി ക​മ്പ​നി സി​ഇ​ഒ സ​ത്യ നാ​ദെ​ല്ലെ പ​റ​ഞ്ഞു. പി​രി​ഞ്ഞു​പോ​കു​ന്ന​വ​ർ​ക്ക് എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കും. അ​ത​ത് രാ​ജ്യ​ങ്ങ​ളി​ലെ നി​യ​മ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​കും ന​ട​പ​ടി​ക​ളെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലും ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട​ൽ‌ ന​ട​പ​ടി​യു​ണ്ടാ​യ​താ​യും ക​മ്പ​നി വെ​ളി​പ്പെ​ടു​ത്തി. വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള 1,000 ജീ​വ​ന​ക്കാ​രെ​യാ​ണ് പ​റ​ഞ്ഞു​വി​ട്ട​തെ​ന്ന് ഒ​ക്ടോ​ബ​റി​ൽ വാ​ർ​ത്താ സൈ​റ്റ് ആ​ക്സി​യോ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ജൂ​ണ്‍ 30 വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 2,21,000 മു​ഴു​വ​ന്‍ സ​മ​യ ജീ​വ​ന​ക്കാ​രാ​ണ് മൈ​ക്രോ സോ​ഫ്റ്റി​നു​ള്ള​ത്. ഇ​തി​ല്‍ 1,22,000 പേ​ര്‍ യു​എ​സി​ലാ​ണു​ള്ള​ത്, 99,000 പേ​ര്‍ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും.