എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ആ​ർ​ത്ത​വ അ​വ​ധി; യു​വ​ജ​ന ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ന​ൽ​കി

09:09 PM Jan 18, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ആ​ർ​ത്ത​വാ​വ​ധി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് യു​വ​ജ​ന ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​രോ സെ​മ​സ്റ്റ​റി​ലും പ​രീ​ക്ഷ​യെ​ഴു​താ​ൻ 75 ശ​ത​മാ​നം ഹാ​ജ​രാ​ണ് വേ​ണ്ട​ത്.

എ​ന്നാ​ൽ ആ​ർ​ത്ത​വാ​വ​ധി പ​രി​ഗ​ണി​ച്ച് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് 73 ശ​ത​മാ​നം ഹാ​ജ​രു​ണ്ടാ​യാ​ലും പ​രീ​ക്ഷ​യെ​ഴു​താം എ​ന്ന ഭേ​ദ​ഗ​തി കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല കൊ​ണ്ടു​വ​ന്നി​രു​ന്നു. ഈ ​തീ​രു​മാ​നം എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ന​ട​പ്പാ​ക്കു​ന്ന​തി​നാ​ണ് യു​വ​ജ​ന ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ന​ൽ​കി​യ​ത്.