തിരുവനന്തപുരം: നടൻ ഗോവിന്ദൻകുട്ടിക്കെതിരെ പീഡന പരാതി നൽകിയതിനു ശേഷം തനിക്കെതിരേ ചിലർ വധഭീഷണി മുഴക്കിയതായി കേസിലെ പരാതിക്കാരിയായ യുവ നടി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിയെന്നും താൻ കൊടുത്ത പീഡന പരാതിയിൽ പോലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും യുവതി പറഞ്ഞു. ഇതിനിടയിൽ തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വെബ്സൈറ്റുകളിലൂടെ പ്രചരിപ്പിച്ച് തന്നെ അപകീർത്തിപ്പെടുത്താൻ നടൻ ശ്രമിക്കുന്നതായും യുവതി ആരോപിച്ചു.
ഗോവിന്ദൻകുട്ടിക്കെതിരായ പീഡന പരാതി; തനിക്കെതിരേ വധഭീഷണിയെന്ന് പരാതിക്കാരി
08:18 PM Jan 18, 2023 | Deepika.com