കാ​ല​ടി​യി​ൽ ക​ഞ്ചാ​വു​മാ​യി അ​തി​ഥി​ത്തൊ​ഴി​ലാ​ളി പി​ടി​യി​ൽ

07:59 PM Jan 18, 2023 | Deepika.com
കാ​ല​ടി: ഒ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി അ​തി​ഥി​ത്തൊ​ഴി​ലാ​ളി​യെ കാ​ല​ടി​യി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ഡീ​ഷ കാ​ണ്ഡ​മാ​ൽ സ്വ​ദേ​ശി അ​നു​ഷ് മാ​ജി (18) ആ​ണ് പി​ടി​യി​ലാ​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ കു​ടു​ങ്ങി​യ​ത്.

മ​ഞ്ഞ​പ്ര ഭാ​ഗ​ത്ത് ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യ്ക്ക് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​റ​സ്റ്റ്. ബാ​ഗി​ലും പോ​ക്ക​റ്റി​ലു​മാ​യി പൊ​തി​ഞ്ഞ് സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

ഒ​ഡീ​ഷ​യി​ൽ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വ് അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ടി​യി​ൽ ഇ​യാ​ൾ വി​ൽ​പ്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.