യൂ​ത്ത് ലീ​ഗി​ന്‍റെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

11:57 AM Jan 18, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രെ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് യൂ​ത്ത് ലീ​ഗ് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സ് ബാ​രി​ക്കേ​ഡി​ന് മു​ക​ളി​ല്‍ ക​യ​റി പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. പ്ര​വ​ര്‍​ത്ത​ക​ര്‍ ബ​ലം പ്ര​യോ​ഗി​ച്ച് ബാ​രി​ക്കേ​ഡുക​ള്‍ ത​ള്ളി നീ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്.

അ​ഴി​മ​തി, തൊ​ഴി​ലി​ല്ലാ​യ്മ, വി​ല​ക്ക​യ​റ്റം, ല​ഹ​രി​മാ​ഫി​യ തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധം. യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന മാ​ര്‍​ച്ച് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​എ​ല്‍​എ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

മൂ​വാ​യി​ര​ത്തോ​ളം പ്ര​വ​ര്‍​ത്ത​ക​രാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധിക്കുന്നത്. സ​ര്‍​ക്കാ​രി​നും മു​ഖ്യ​മ​ന്ത്രി​ക്കു​മെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി തു​ട​രു​ക​യാ​ണ്.