നെടുമങ്ങാട് പോലീസ് സ്റ്റേഷനുള്ളില്‍ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

09:37 AM Jan 18, 2023 | Deepika.com
തിരുവനന്തപുരം: നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ പ്രതിയുടെ ആത്മഹത്യാശ്രമം. നെടുമങ്ങാട് സ്വദേശി മനുവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

സ്റ്റേഷനിലെ ശുചിമുറിക്കുള്ളിൽ തൂങ്ങിമരിക്കാനാണ് ഇയാൾ ശ്രമിച്ചത്. സ്ത്രീയെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതിയാണ് മനു.