തൃശൂര്‍: കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ യുവാക്കളുടെ അക്രമം. ബാറില്‍ സംഘര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രതികളാണ് പൊലീസിനെ ആക്രമിച്ചത്.
സംഭവത്തില്‍ എടവിലങ്ങ് പൊടിയന് ബസാര്‍ സ്വദേശികളായ കുന്നത്ത് രഞ്ജിത്ത്(37), വാലസ് വികാസ്(35) എന്നിവര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. അക്രമാസക്തരായ പ്രതികള്‍ സ്റ്റേഷന്റെ ജനല്‍ചില്ല് അടിച്ച് തകര്‍ത്തു. ഇതിനിടെ കൈയ്ക്ക് പരിക്കേറ്റ എസ്ഐ കെ.അജിത് ചികിത്സയിലാണ്.
കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ യുവാക്കളുടെ അക്രമം; എസ്ഐക്ക് പരിക്ക്
09:21 AM Jan 18, 2023 | Deepika.com