ജനവാസമേഖലയില്‍ വീണ്ടും പിടി സെവന്‍ ഇറങ്ങി

08:30 AM Jan 18, 2023 | Deepika.com
പാലക്കാട്: ധോണിയില്‍ ജനവാസ മേഖലയില്‍ പിടി സെവന്‍ കാട്ടാന വീണ്ടുമിറങ്ങി. രാത്രി 12.30ന് ഇറങ്ങിയ ആന സമീപത്തുള്ള വീടിന്‍റെ സംരക്ഷണഭിത്തി തകര്‍ത്തു.

വനാതിര്‍ത്തിയായ വരക്കുളത്ത് വനംവകുപ്പ് കാട്ടാനയെ തുരത്താന്‍ നില്‍ക്കുന്നതിനിടെ മറ്റൊരു വഴിയിലൂടെയാണ് പിടി സെവന്‍ നാട്ടിലേക്കിറങ്ങിയത്. മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണ് ആന പിന്‍വാങ്ങിയത്.

ധോ​ണി​യി​ൽ ആ​ശ​ങ്ക വി​ത​യ്ക്കു​ന്ന പിടി സെവനെ വെള്ളിയാഴ്ച മയക്കുവെടി വെയ്ക്കും. കാട്ടാനയെ തളയ്ക്കുന്നതിനുള്ള പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാത്രിയോടെ ധോണിയില്‍ എത്തും.

തു​ട‍​ർ​ച്ച​യാ​യി ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന ആ​ന ജ​ന​ങ്ങ​ൾ​ക്ക് പേ​ടി​സ്വ​പ്ന​മാ​യി​രി​ക്കു​ക​യാ​ണ്. വൈ​കി​ട്ട് ആ​റിന് ശേ​ഷം ഇ​വി​ടെ​യു​ള്ള​വ​ർ പു​റ​ത്തി​റ​ങ്ങാ​റി​ല്ല.