ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിൽ വീണ്ടും നവജാത ശിശുക്കൾ മരിച്ചു. കാർത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടക്കുട്ടികളാണ് പ്രസവത്തിനിടയിൽ മരിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
ഇന്നായിരുന്നു ശസ്ത്രക്രിയ പറഞ്ഞിരുന്നതെങ്കിലും വേദന കൂടിയതോടെ ചൊവ്വാഴ്ച വൈകിട്ട് തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. പുറത്തെടുത്തപ്പോഴേക്കും കുഞ്ഞുങ്ങൾ മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതർ പറയുന്നു.
നാലു ദിവസം മുൻപാണ് ഇവർ ആശുപത്രിയിൽ എത്തിയത്.
ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു
08:08 AM Jan 18, 2023 | Deepika.com