മി​ന്ന​ലി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ലേ​സ​ർ; പ​രീ​ക്ഷ​ണം വി​ജ​യം

07:02 AM Jan 18, 2023 | Deepika.com
ല​ണ്ട​ൻ: മി​ന്ന​ൽ പി​ണ​രു​ക​ളെ ലേ​സ​ർ ര​ശ്മി​ക​ളു​പ​യോ​ഗി​ച്ച് സു​ര​ക്ഷി​ത​സ്ഥാ​ന​ത്തു പ​തി​പ്പി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ‌​യു​ടെ പ​രീ​ക്ഷ​ണം വി​ജ​യ​ക​രം. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ സാ​ന്‍റി​സ് പ​ർ​വ​ത​നി​ര​യി​ലാ​ണു പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.

ജൂ​ലൈ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ​യു​ള്ള പ​രീ​ക്ഷ​ണ കാ​ല​യ​ള​വി​ൽ നാ​ലു മി​ന്ന​ൽ​പ്പി​ണ​രു​ക​ളെ ലേ​സ​ർ നി​യ​ന്ത്രി​ച്ച പാ​ത​യി​ലൂ​ടെ ഭൂ​മി​യി​ലെ​ത്തി​ച്ചു. ലേ​സ​ർ ര​ശ്മി​ക​ൾ വാ​യു​വി​നെ ചൂ​ടാ​ക്കി അ​തി​ന്‍റെ സാ​ന്ദ്ര​ത കു​റ​ച്ച് എ​ളു​പ്പം താ​ഴെ​യെ​ത്താ​നു​ള്ള ഒ​രു ചാ​ല​ക​മു​ണ്ടാ​ക്കി​ക്കൊ​ടു​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്.

അ​തീ​വ സു​ര​ക്ഷാ​മേ​ഖ​ല​ക​ളാ​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന മി​ക​വു​റ്റ മി​ന്ന​ൽ നി​യ​ന്ത്ര​ണ രീ​തി​യാ​ണി​തെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്നു.