ക്രെ​ഡി​റ്റ് കാ​ർ​ഡ് വ​ഴി ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ർ കാ​ർ​ഡ് കൈ​യി​ൽ ക​രു​ത​ണം: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്

05:52 AM Jan 18, 2023 | Deepika.com
ദു​ബാ​യ്: ക്രെ​ഡി​റ്റ് കാ​ർ​ഡ് വ​ഴി ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ർ വി​മാ​ന​ത്ത​വ​ള​ത്തി​ലെ​ത്തു​മ്പോ​ൾ കാ​ർ​ഡ് കൈ​യി​ൽ ക​രു​ത​ണ​മെ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്. കാ​ർ​ഡി​ല്ലെ​ങ്കി​ൽ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്ക​രു​ത​ണ​മെ​ന്നും വി​മാ​ന ക​മ്പ​നി അ​റി​യി​ച്ചു.

മ​റ്റൊ​രാ​ളു​ടെ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് ടി​ക്ക​റ്റെ​ടു​ത്ത​തെ​ങ്കി​ൽ അ​യാ​ളു​ടെ ഓ​ത​റൈ​സേ​ഷ​ൻ ലെ​റ്റ​റും കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പും കൈ​യി​ൽ ക​രു​ത​ണ​മെ​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​റി​യി​ച്ചു. നി​ല​വി​ലു​ള്ള നി​ബ​ന്ധ​ന വീ​ണ്ടും ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി.

മ​റ്റ് എ​യ​ർ​ലൈ​നു​ക​ൾ​ക്കും ഇ​തേ ന​യ​മാ​ണെ​ങ്കി​ലും ഇ​ക്കാ​ര്യം ക​ർ​ശ​ന​മാ​യി പ​രി​ശോ​ധി​ക്കാ​റി​ല്ല. ഇ​നി മു​ത​ൽ ചെ​ക്ക് ഇ​ൻ സ​മ​യ​ത്ത് ക്രെ​ഡി​റ്റ് കാ​ർ​ഡ് വി​വ​രം അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ന​ൽ​കേ​ണ്ടി​വ​രും. റാ​ൻ​ഡം ചെ​ക്കിം​ഗ് ആ​യി​രി​ക്കും ന​ട​ത്തു​ക.

അ​തേ​സ​മ‌​യം, അം​ഗീ​കൃ​ത ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ വ​ഴി ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​വ​രെ ഈ ​നി​യ​മം ബാ​ധി​ക്കി​ല്ലെ​ന്ന് യു​എ​ഇ​യി​ലെ ട്രാ​വ​ൽ ഏ​ജ​ൻ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഏ​ജ​ൻ​സി​ക​ൾ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച​ല്ല ടി​ക്ക​റ്റെ​ടു​ക്കു​ന്ന​ത്.