ഗ്രെ​റ്റ തു​ൻ​ബെ​ർ​ഗി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നും വി​ട്ട​യ​ച്ചു

04:45 AM Jan 18, 2023 | Deepika.com
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ്വീ​ഡി​ഷ് കാ​ലാ​വ​സ്ഥ പ്ര​വ​ർ​ത്ത​ക ഗ്രെ​റ്റ തു​ൻ​ബെ​ർ​ഗി​നെ വി​ട്ട​യ​ച്ചു. തി​രി​ച്ച​റി​യ​ൽ ന​ട​പ​ടി​ക​ൾ​ക്കും വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നും ശേ​ഷ​മാ​ണ് ഗ്രെ​റ്റ​യെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ്ര​തി​ഷേ​ധ​ക്കാ​രെ​യും പോ​ലീ​സ് വി​ട്ട​യ​ച്ച​ത്.

ജ​ർ​മ​നി​യി​ലെ ലു​റ്റ്‌​സെ​റാ​ത്ത് ഗ്രാ​മ​ത്തി​ൽ നി​ന്ന് ഒ​ൻ​പ​ത് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഗാ​ർ​സ്‌​വീ​ല​ർ 2 ന്‍റെ ഓ​പ്പ​ൺ​കാ​സ്റ്റ് ക​ൽ​ക്ക​രി ഖ​നി​യി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് തു​ൻ​ബെ​ർ​ഗി​നെ പോ​ലീ​സ് ത​ട​ഞ്ഞ​ത്.

ഖ​നി​യു​ടെ അ​രി​കി​ൽ നി​ന്ന് മാ​റി​യി​ല്ലെ​ങ്കി​ൽ സം​ഘ​ത്തെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ നീ​ക്കം ചെ​യ്യു​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്ഥ​ല​ത്തു നി​ന്നും മാ​റ്റി​യ​ത്.

ജ​ർ​മ​നി​യി​ൽ ഇ​നി ക​ൽ​ക്ക​രി ഖ​ന​നം ചെ​യ്യ​രു​തെ​ന്നും പ​ക​രം പു​ന​രു​പ​യോ​ഗ ഊ​ർ​ജം വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​വ​ശ്യം.