പാ​ല​ക്കാ​ട്ട് വ​ൻ സ്പി​രി​റ്റ് വേ​ട്ട; 5000 ലി​റ്റ​ർ പി​ടി​കൂ​ടി

03:27 AM Jan 18, 2023 | Deepika.com
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് വ​ൻ സ്പി​രി​റ്റ് വേ​ട്ട. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ ചെ​മ്മ​ണാ​മ്പ​തി​യി​ലെ മാ​വി​ൻ തോ​ട്ട​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 5,000 ലി​റ്റ​ർ സ്പി​രി​റ്റാ​ണ് എ​ക്സൈ​സ് ക​ണ്ടെ​ത്തി​യ​ത്.‌

സം​ഭ​വ​ത്തി​ൽ തോ​ട്ടം ന​ട​ത്തി​പ്പു​കാ​ര​നാ​യ സ​ബീ​ഷി​നെ എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​രു സ്പി​രി​റ്റ് കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​വീ​ണ്‍ എ​ന്ന​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ലാ​ണ് ഗ്രാ​മ​ത്തി​ലെ മാ​വി​ൻ തോ​ട്ട​ത്തി​ൽ സ്പി​രി​റ്റ് ഉ​ള്ള​താ​യി വി​വ​രം ല​ഭി​ച്ച​ത്.

മാ​വി​ൻ​തോ​ട്ട​ത്തി​ലെ ഒ​രു കെ​ട്ടി​ട്ട​ത്തി​നു​ള്ളി​ലെ ശു​ചി​മു​റി​യി​ലാ​ണ് 146 കാ​നു​ക​ളി​ൽ സ്പി​രി​റ്റ് സൂ​ക്ഷി​ച്ച​ത്. പി​ടി​യി​ലാ​യ പ്ര​വീ​ണി​ന് സ്വ​ന്ത​മാ​യി ചെ​ത്തു​തോ​പ്പ് ഉ​ണ്ടാ​യി​രു​ന്നു.

ഇ​വി​ടെ നി​ന്നും ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര, ക​രു​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് ക​ള്ള് കൊ​ണ്ടു പോ​യി​രു​ന്നു. ഈ ​ക​ള്ളി​ൽ ചേ‍​ര്‍​ക്കാ​നാ​യാ​ണ് സ്പി​രി​റ്റ് സൂ​ക്ഷി​ച്ച​ത് എ​ന്നാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ‍​ര്‍ ന​ൽ​കു​ന്ന വി​വ​രം.