മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നാ​ല​ര​ക്കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

11:35 PM Jan 17, 2023 | Deepika.com
മും​ബൈ: രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 4.54 കോ​ടി രൂ​പ മൂ​ല്യം വ​രു​ന്ന എ​ട്ട് കി​ലോ​ഗ്രാം സ്വ​ർ​ണം പി​ടി​കൂ​ടി. പേ​സ്റ്റ് രൂ​പ​ത്തി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ദു​ബാ​യി​ൽ നി​ന്നു​ള്ള വി​മാ​ന​ത്തി​ലെ​ത്തി​യ ര​ണ്ട് യാ​ത്രി​ക​രു​ടെ പ​ക്ക​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്താ​യും കേ​സി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം അ​റി​യി​ച്ചു.