ന്യൂഡൽഹി: ഇന്ത്യ ഓപ്പണ്‍ 750 ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ടിൽ പി.വി. സിന്ധു പുറത്ത്. വനിതാ സിംഗിൾസിൽ തായ്ലൻഡിന്റെ സുപാനിഡ കറ്റേതോംഗിനോട് സിന്ധു പരാജയപ്പെട്ടു. നേരിട്ടുള്ള ഗെയിമിനാണ് ഇന്ത്യൻ താരം പരാജയപ്പെട്ടത്. സ്കോർ: 21-14, 22-20.
അതേസമയം, സൈന നെഹ്വാൾ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. മൂന്ന് ഗെയിം നീണ്ട ത്രില്ലർ പോരാട്ടത്തിൽ ഡെന്മാർക്കിന്റെ മിയ ബ്ലിച്ഫെൽഡിനെ മറികടന്നാണ് സൈനയുടെ മുന്നേറ്റം. സ്കോർ: 21-17, 12-21, 21-19.
പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയിയെ കീഴടക്കി ഇന്ത്യയുടെ ലക്ഷ്യസെൻ രണ്ടാം റൗണ്ടിൽ കടന്നു. മലേഷ്യ ഓപ്പണ്‍ ആദ്യ റൗണ്ടിൽ പ്രണോയിയോട് തോറ്റ ലക്ഷ്യ, ഇന്ത്യ ഓപ്പണിൽ 21-14, 21-15നു ജയം സ്വന്തമാക്കി.
ഇന്ത്യ ഓപ്പണ്‍: സിന്ധു പുറത്ത്, സൈന മുന്നോട്ട്
11:05 PM Jan 17, 2023 | Deepika.com