കോട്ടയം: എംസി റോഡിൽ പള്ളം ബോർമ കവലയിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തിരുവഞ്ചൂർ സ്വദേശി ഷൈബിൻ മാത്യു(24) ആണ് മരിച്ചത്.
ഷൈബിൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടൂറിസ്റ്റ് ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ഷൈബിനെ ആശുപത്രിയിലേക്ക് മാറ്റുന്ന വേളയിലാണ് മരണം സംഭവിച്ചത്.
കോട്ടയത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു
09:28 PM Jan 17, 2023 | Deepika.com