കെ​ടി​യു​വി​ലും ആ​ര്‍​ത്ത​വാ​വ​ധി

05:53 PM Jan 17, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​പി​ജെ അ​ബ്ദു​ല്‍ ക​ലാം സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ലും (കെ​ടി​യു) ആ​ര്‍​ത്ത​വാ​വ​ധി അ​നു​വ​ദി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലെ എ​ല്ലാ കോ​ള​ജു​ക​ളി​ലും ആ​ര്‍​ത്ത​വാ​വ​ധി അ​നു​വ​ദി​ക്കും. ഇ​ന്നു ചേ​ര്‍​ന്ന സി​ന്‍​ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം.

ഏ​ക​ക​ണ്ഠ​മാ​യാ​ണ് തീ​രു​മാ​ന​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല ക​ഴി​ഞ്ഞ ദി​വ​സം ച​രി​ത്ര തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കെ​ടി​യു​വി​ലും ആ​ര്‍​ത്ത​വാ​വ​ധി.

സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ലെ എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ആ​ര്‍​ത്ത​വാ​വ​ധി ന​ട​പ്പി​ലാ​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ഡോ. ​ആ​ര്‍ ബി​ന്ദു ഇ​ന്ന​ലെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​ഞ്ഞി​രു​ന്നു. കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​പ്പാ​ക്കി​യ ആ​ർ​ത്ത​വാ​വ​ധി മാ​തൃ​ക​യാ​ണു സം​സ്ഥാ​ന വ്യാ​പ​ക​മാ​ക്കാ​ൻ പ​രി​ഗ​ണി​ക്കു​ന്ന​ത്.

എ​സ്എ​ഫ്ഐ നേ​തൃ​ത്വം ന​ൽ​കു​ന്ന വി​ദ്യാ​ർ​ഥി യൂ​ണി​യ​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണു കു​സാ​റ്റി​ൽ ആ​ർ​ത്ത​വാ​വ​ധി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. ആ​ർ​ത്ത​വ​സ​മ​യ​ത്ത് വി​ദ്യാ​ർ​ഥി​നി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക-​ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണു തീ​രു​മാ​നം വ്യാ​പി​പ്പി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​രോ സെ​മ​സ്റ്റ​റി​ലും പ​രീ​ക്ഷ​യെ​ഴു​താ​ൻ 75 ശ​ത​മാ​നം ഹാ​ജ​രാ​ണ് വേ​ണ്ട​ത്. എ​ന്നാ​ൽ ആ​ർ​ത്ത​വാ​വ​ധി പ​രി​ഗ​ണി​ച്ച് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് 73 ശ​ത​മാ​നം ഹാ​ജ​രു​ണ്ടാ​യാ​ലും പ​രീ​ക്ഷ​യെ​ഴു​താം എ​ന്ന ഭേ​ദ​ഗ​തി​യാ​ണ് കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല കൊ​ണ്ടു​വ​ന്ന​ത്. ഇ​ത് മ​റ്റു സ​ർ​വ​ക​ലാ​ശാ​ല​ക ളി​ലും ന​ട​പ്പാ​ക്കു​ന്ന​ത് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി​രി​ക്കും - മ​ന്ത്രി ഡോ. ​ആ​ർ ബി​ന്ദു പ​റ​ഞ്ഞു.