കേരള പോലീസിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു

04:19 PM Jan 17, 2023 | Deepika.com
തിരുവനന്തപുരം: കേരള പോലീസിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. മൂന്ന് വീഡിയോകളും ഹാക്കർമാർ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെയോടെയാണ് ഔദ്യോഗിക ചാനൽ ഹാക്ക് ചെയ്യപ്പെട്ടത്. സൈബർ ഡോമും സൈബ‍ര്‍ പോലീസും ചേര്‍ന്ന് യൂട്യൂബ് വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയതായി കേരളാ പോലീസ് അറിയിച്ചു.