ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തിലെ എമര്‍ജന്‍സി വാതില്‍ യാത്രക്കാരന് തുറന്ന സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ ഡിസംബര്‍ പത്തിന് ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പോയ വിമാനത്തിലാണ് സംഭവം.
വിമാനം പറന്നുയരുന്നതിന് തൊട്ട് മുമ്പ് റണ്‍വേയിലേക്ക് നീങ്ങുന്ന സമയത്താണ് യാത്രക്കാരന് എമര്‍ജന്‍സി വാതില്‍ തുറന്നത്. ആളുകള്‍ പരിഭ്രാന്തരായതോടെ അധികൃതരെത്തി പരിശോധന നടത്തിയശേഷം രണ്ട് മണിക്കൂറോളം വൈകിയാണ് വിമാനം യാത്ര പുറപ്പെട്ടത്.
അതേസമയം വാതില്‍ തുറന്നത് ബിജെപി എംപി തേജസ്വി സൂര്യയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
എമര്‍ജന്‍സി ഡോറിന് തൊട്ടടുത്തിരുന്ന യാത്രക്കാരനെന്ന നിലയില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ എങ്ങനെയാണ് ഇത് തുറക്കേണ്ടതെന്ന് ജീവനക്കാര്‍ എംപിയോട് വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെ എംപി വാതില്‍ തുറക്കുകയായിരുന്നെന്നാണ് സൂചന.
ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നും തന്റെ കൈ തട്ടിയാണ് വാതില്‍ തുറന്നതെന്നും എംപി ഇന്‍ഡിഗോയ്ക്ക് എഴുതി നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ സംഭവത്തിന് ഉത്തരവാദിയായ യാത്രക്കാരന് ആരാണെന്ന് ഇന്‍ഡിഗോയോ ഡിജിസിഎയോ വെളിപ്പെടുത്തിയിട്ടില്ല.
വിമാനത്തിലെ എമര്‍ജന്‍സി വാതില്‍ തുറന്നത് തേജസ്വി സൂര്യ?; അന്വേഷണം പ്രഖ്യാപിച്ചു
03:52 PM Jan 17, 2023 | Deepika.com