തിരുവനന്തപുരം: ഗുണ്ടകളുമായി ബന്ധമുള്ള പോലീസുകാര്‍ക്കെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. മംഗലപുരം പോലീസ് സ്റ്റേഷനിലെ പോലീസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റും.
സ്റ്റേഷനിലെ എല്ലാ പോലീസുകാരെയും സ്ഥലംമാറ്റാനാണ് തീരുമാനം. പോലീസുകാര്‍ക്ക് ഗുണ്ടാ-മാഫിയ ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്റ്റേഷനിലെ എസ്എച്ച്ഒ സജീഷിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. ഇന്റലിജന്‍സ് വിഭാഗം ഡിജിപിക്ക് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങുന്നത്.
ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ നാല് എസ്എച്ച്ഒ മാരെയും ഒരു എസ്ഐഎയും തിങ്കളാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു. 160ല്‍ അധികം എസ്എച്ച്ഒമാരെ സ്ഥലംമാറ്റും.
ഗുണ്ടകളുമായി അടുത്ത ബന്ധമുള്ള രണ്ട് ഡിവൈഎസ്പിമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് ശിപാര്‍ശ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് വിവരം.
ഗുണ്ടാ ബന്ധം; മംഗലപുരം പോലീസ് സ്റ്റേഷനില്‍ കൂട്ടസ്ഥലംമാറ്റം
02:20 PM Jan 17, 2023 | Deepika.com