ബസ് യാത്രയ്ക്കിടെ വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർഥിയുടെ കൈ അറ്റുപോയി

11:59 AM Jan 17, 2023 | Deepika.com
കൽപ്പറ്റ: ബസ് യാത്രയ്ക്കിടെ വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർഥിയുടെ കൈ അറ്റുപോയി. വയനാട് ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്ലമിന്‍റെ (18) കൈയാണ് അറ്റുപോയത്.

ചുള്ളിയോടിൽ നിന്ന് ബത്തേരിയിലേക്കുള്ള യാത്രയ്ക്കിടെ ഇന്ന് രാവിലെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.