ആ​ര്യ​ങ്കാ​വി​ല്‍ പി​ടി​കൂ​ടി​യ പാ​ല്‍ സൂ​ക്ഷി​ച്ച ടാ​ങ്ക​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു

11:11 AM Jan 17, 2023 | Deepika.com
കൊ​ല്ലം: ആ​ര്യ​ങ്കാ​വി​ല്‍ ക്ഷീ​ര വി​ക​സ​ന​വ​കു​പ്പ് പി​ടി​കൂ​ടി​യ പാ​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ടാ​ങ്ക​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു. തെ​ന്മ​ല പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ടാ​ങ്ക​റി​ന്‍റെ ആ​ദ്യ​ത്തെ ക​മ്പാ​ര്‍​ട്ട്‌​മെ​ന്‍റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.

കഴിഞ്ഞ ആറു ദിവസമായി സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പാൽ കേടായി ടാങ്കറിൽ വാതകം നിറഞ്ഞിരിക്കാം എന്നാണ് നിഗമനം. ഇത്തരത്തിൽ ക​മ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ൽ പ്ര​ഷ​ര്‍ നി​റ​ഞ്ഞ​താ​ണ് പൊ​ട്ടി​ത്തെ​റി​ക്ക് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് സൂ​ച​ന.

ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്ന് കൊ​ണ്ടു​വ​ന്ന 15300 ലി​റ്റ​ര്‍ പാ​ലി​ല്‍ ഹൈ​ഡ്ര​ജ​ന്‍ പെ​റോ​ക്‌​സൈ​ഡി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ക്ഷീ​ര വി​ക​സ​ന​വ​കു​പ്പ് വാ​ഹ​ന​മു​ള്‍​പ്പെ​ടെ പി​ടി​കൂ​ടി​യ​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പാ​ലി​ല്‍ രാ​സ​വ​സ്തു​വി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല.

ആ​റു​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ല്ലെ​ങ്കി​ല്‍ ഹൈ​ഡ്ര​ജ​ന്‍ പെ​റോ​ക്‌​സൈ​ഡ് ഓ​ക്‌​സി​ജ​നാ​യി മാ​റു​മെ​ന്ന് ക്ഷീ​ര വി​ക​സ​ന​മ​ന്ത്രി ജെ.ചി​ഞ്ചു​റാ​ണി പ​റ​ഞ്ഞു. ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വൈ​കി​യ​തി​നാ​ലാ​വാം പ​രി​ശോ​ധ​ന​യി​ല്‍ രാ​സ​വ​സ്തു ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തി​രു​ന്ന​തെ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചി​രു​ന്നു.