ഗവര്‍ണര്‍ പുറത്താക്കിയതിനെതിരെ കേരള സര്‍വകലാശാല സെനറ്റംഗങ്ങളുടെ ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതിയില്‍

12:40 PM Jan 17, 2023 | Deepika.com
കൊച്ചി: ഗവര്‍ണര്‍ പുറത്താക്കിയ കേരള സര്‍വകലാശാല സെനറ്റംഗങ്ങളുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമായതിനാല്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

എന്നാല്‍ താന്‍ നാമനിര്‍ദേശം ചെയ്ത സെനറ്റംഗങ്ങള്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപെട്ടതിനെ തുടര്‍ന്നാണ് പുറത്താക്കിയതെന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നേരത്തെ കോടതിയെ അറിയിച്ചിട്ടുള്ളത്.

ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തവരാണെങ്കിലും സ്വതന്ത്ര തീരുമാനം എടുക്കാന്‍ സെനറ്റംഗങ്ങള്‍ക്ക് അവകാശമുണ്ടെന്ന് തിങ്കളാഴ്ച വാദം നടക്കവെ സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നിയമപ്രകാരം നോട്ടീസ് നല്‍കിയാണോ അംഗങ്ങളെ പുറത്താക്കിയതെന്ന കാര്യത്തില്‍ ഗവര്‍ണറുടെ മറുപടി കോടതി തേടിയിട്ടുണ്ട്.