യെ​തി വി​മാ​നാ​പ​ക​ടം; മ​രി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ ബ​ന്ധു​ക്ക​ൾ നേ​പ്പാ​ളി​ലേ​ക്ക് പോ​കും

11:09 AM Jan 17, 2023 | Deepika.com
കാ​ഠ്മ​ണ്ഡു: യെ​തി വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി ബ​ന്ധു​ക്ക​ൾ നേ​പ്പാ​ളി​ലേ​ക്ക് പു​റ​പ്പെ​ട്ടും. ‌‌

ത​ങ്ങ​ളെ നേ​പ്പാ​ൾ അ​തി​ർ​ത്തി​യി​ലേ​ക്ക് കൊ​ ണ്ടു​പോ​കാ​ൻ സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രി​ൽ ഒ​രാ​ളാ​യ അ​നി​ൽ കു​മാ​ർ രാ​ജ്ഭ​റി​ന്‍റെ പി​താ​വ് പ​റ​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ഒ​ൻ​പ​ത് കു​ടും​ബാം​ഗ​ങ്ങ​ളും നേ​പ്പാ​ളി​ലേ​ക്ക് പോ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തി​യേ​ക്കു​മെ​ന്ന് രാ​ജ്ഭ​റി​ന്‍റെ പി​താ​വ് പ​റ​ഞ്ഞു. ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നും ഇ​വ​ർ​ക്കൊ​പ്പം പോ​കു​ന്നു​ണ്ട്.

ഞാ​യ​റാ​ഴ്ച പൊ​ഖാ​റ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പാ​ണ് യെ​തി എ​യ​ർ​ലൈ​ൻ​സ് ത​ക​ർ​ന്നു​വീ​ണ​ത്. അ​ഞ്ച് ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 68 പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.