റാമല്ല: വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റു പലസ്തീൻ ബാലൻ കൊല്ലപ്പെട്ടു. പതിനാലുകാരനായ ഉമർ ഖാലിദ് ആണു മരണത്തിന് കീഴടങ്ങിയത്.
ദെയ്ഷെ അഭയാർഥി ക്യാമ്പിൽ തിങ്കളാഴ്ച പുലർച്ചയായിരുന്നു സംഭവം. ഇസ്രയേൽ റെയ്ഡിനിടെ തലയ്ക്ക് വെടിയേറ്റാണ് ബാലൻ കൊല്ലപ്പെട്ടത്.
ദെയ്ഷെയിൽ ഈ മാസം കൊല്ലപ്പെടുന്ന രണ്ടാമത്തെ ആൺകുട്ടിയാണ് ഉമർ ഖാലിദ്.
ഇസ്രയേൽ ആക്രമണം; പലസ്തീൻ ബാലൻ കൊല്ലപ്പെട്ടു
11:10 AM Jan 17, 2023 | Deepika.com