തിരുവനന്തപുരം: പോലീസ്- ഗുണ്ടാ റിയല്‍ എസ്റ്റേറ്റ് ബന്ധത്തില്‍ കൂടുതല്‍ നടപടി. മൂന്ന് ഇന്‍സ്പെക്ടര്‍മാരെയും ഒരു എസ്ഐയെയും കൂടി സസ്പെന്‍ഡ് ചെയ്തു.
മംഗലപുരം ഇന്‍സ്പെക്ടര്‍ സജേഷ്, പേട്ട ഇന്‍സ്പെക്ടര്‍ റിയാസ് രാജ, ചേരന്നല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ കുമാര്‍, തിരുവല്ലം എസ്ഐ സതീഷ് കുമാർ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി.
ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെ എണ്ണം അഞ്ചായി. റെയില്‍വേ ആസ്ഥാനത്തെ സി ഐ അഭിലാഷ് ഡേവിഡിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
വകുപ്പ് തല അന്വേഷണത്തെ തുടര്‍ന്ന് എഡിജിപി എം.ആര്. അജിത് കുമാര്‍ ആണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്.
പോലീസ്-ഗുണ്ടാ ബന്ധം; നാല് ഉദ്യോഗസ്ഥരെ കൂടി സസ്പെൻഡ് ചെയ്തു
12:12 AM Jan 17, 2023 | Deepika.com