ബ​ഫ​ർ സോ​ണ്‍: സു​പ്രീംകോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം പ്ര​തീ​ക്ഷ ന​ൽ​കു​ന്നതെ​ന്നു മ​ന്ത്രി റോ​ഷി

03:51 AM Jan 17, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ബ​ഫ​ർ സോ​ണ്‍ വി​ഷ​യം മൂ​ന്നം​ഗ ബെ​ഞ്ചി​നു വി​ട്ടു​കൊ​ണ്ട് സു​പ്രീംകോ​ട​തി ന​ട​ത്തി​യ നി​രീ​ക്ഷ​ണം പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​തെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ.

മൂ​ന്നം​ഗ ഡി​വി​ഷ​ൻ ബെ​ഞ്ചി​നു ഹ​ർ​ജി​ക​ൾ കൈ​മാ​റി​യ കോ​ട​തി മു​ൻ​വി​ധി​യി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന സൂ​ച​ന​യും ന​ൽ​കി​യ​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടു​ക​ൾ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത​തു കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ന​ത്തി​ലു​ള്ളി​ലാ​ക​ണം ബ​ഫ​ർ സോ​ണ്‍ എ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്. വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ​ക്കും ദേ​ശീ​യോ​ദ്യാ​ന​ങ്ങ​ൾ​ക്കു​മു​ള്ള ബ​ഫ​ർ സോ​ണ്‍ നി​ബ​ന്ധ​ന​ക​ളി​ൽ കേ​ര​ള​ത്തി​ന്‍റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ള​വു​ക​ൾ വേ​ണ​മെ​ന്ന് കോ​ട​തി​യെ ബോ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ അ​നു​കൂ​ല​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ട​തി വാ​ക്കാ​ൽ സൂ​ചി​പ്പി​ച്ച​തും കേ​ര​ള​ത്തി​ന് ആ​ശ്വാ​സ​ക​ര​മാ​ണെ​ന്നും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ചൂ​ണ്ടി​ക്കാ​ട്ടി.