ധോ​ണി​യി​ൽ വീ​ണ്ടും പി​ടി സെ​വ​ൻ ഇ​റ​ങ്ങി

11:32 PM Jan 16, 2023 | Deepika.com
പാ​ല​ക്കാ​ട്: ധോ​ണി​യി​ൽ ആ​ശ​ങ്ക വി​ത​യ്ക്കു​ന്ന കാ​ട്ടു​കൊ​മ്പ​ൻ പി​ടി-7 (പാ​ല​ക്കാ​ട് ട​സ്ക​ർ 7) വീ​ണ്ടും ജ​ന​വാ​സ​മേ​ഖ​ല​യി​ൽ. മാ​യാ​പു​രം ഭാ​ഗ​ത്താ​ണ് ഇ​ന്ന് രാ​ത്രി കൊ​മ്പ​നെ​ത്തി​യ​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ന കാ​ടു​ക​യ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

തു​ട‍​ർ​ച്ച​യാ​യി ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന ആ​ന ജ​ന​ങ്ങ​ൾ​ക്ക് പേ​ടി​സ്വ​പ്ന​മാ​യി​രി​ക്കു​ക​യാ​ണ്. വൈ​കി​ട്ട് ആ​റ് മ​ണി​ക്ക് ശേ​ഷം ഇ​വി​ടെ​യു​ള്ള​വ​ർ പു​റ​ത്തി​റ​ങ്ങാ​റി​ല്ല.

അ​തേ​സ​മ​യം, പി​ടി സെ​വ​നെ മെ​രു​ക്കാ​നു​ള്ള കൂ​ടി​ന്‍റെ നി​ര്‍​മാ​ണം ധോ​ണി​യി​ല്‍ പൂ​ര്‍​ത്തി​യാ​യി.