വാരണസി: നദിമാര്‍ഗമുള്ള ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള ആഡംബര ഉല്ലാസ നൗകയായ എംവി ഗംഗാ വിലാസ് കന്നിയാത്രയിൽ കുടുങ്ങി. ബിഹാറിലെ ഛപ്രയിലാണ് ഗംഗാ വിലാസ് കുടുങ്ങിയത്. കരയ്ക്കടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കപ്പൽ കുടുങ്ങിയത്. വിനോദ സഞ്ചാരികളെ കപ്പലിൽ നിന്ന് ഒഴിപ്പിച്ചു.
വിനോദ സഞ്ചാരികളെ ഛപ്രയ്ക്കു സമീപമുള്ള പുരാതന കേന്ദ്രമായ ചിരാന്ദ് സാരനിലേക്കു കൊണ്ടുപോകാനായി നൗക കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുമ്പോഴാണു സംഭവം. ഗംഗാ നദിയിൽ വെള്ളം കുറവായതിനാൽ കരയിലേക്ക് അടുപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്നു വിനോദ സഞ്ചാരികളെ നൗകയിൽനിന്നും ബോട്ടുകളിലേക്ക് ഇറക്കിയാണു കരയ്ക്കെത്തിച്ചത്.
അതേസമയം ഗംഗാവിലാസ് നൗകയുടെ യാത്ര മുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ തള്ളി. ഗംഗാനദിയിൽ ജലനിരപ്പ് കുറഞ്ഞതിനാല്‍ കപ്പല്‍ ആഴമേറിയ ഭാഗത്ത് നങ്കൂരമിട്ടശേഷം യാത്രികരെ ബോട്ടുകളില്‍ ചിരാന്ദ് സന്ദര്‍ശിക്കാന്‍ കൊണ്ടുപോയിരിക്കുകയാണെന്ന് അധികൃതര്‍ വിശദീകരിച്ചു. ജനുവരി 13 -ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
കന്നിയാത്രയിൽ എംവി ഗംഗാ വിലാസ് കുടുങ്ങി
09:51 PM Jan 16, 2023 | Deepika.com