പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്നു

06:12 PM Jan 16, 2023 | Deepika.com
കൊ​ച്ചി: ക്വാ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണ​മി​ട​പാ​ടി​ല്‍ പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യെ ഇ​ഡി ചോ​ദ്യം​ചെ​യ്യു​ന്നു. അ​ൻ​വ​റി​നെ കൊ​ച്ചി​യി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്ന​ത്. പ്രാ​ഥ​മി​ക മൊ​ഴി​യെ​ടു​പ്പാ​ണ് ന​ട​ക്കു​ന്ന​ത്.

മം​ഗ​ലാ​പു​രം ബെ​ല്‍​ത്ത​ങ്ങാ​ടി​യി​ലെ ക്ര​ഷ​ര്‍ ഇ​ട​പാ​ടി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. ക്ര​ഷ​റി​ല്‍ പ​ത്ത് ശ​ത​മാ​നം ഷെ​യ​റും മാ​സം അ​ര​ല​ക്ഷം ലാ​ഭ​വി​ഹി​ത​വും വാ​ഗ്ദാ​നം ചെ​യ്ത് 50 ല​ക്ഷം രൂ​പ അ​ന്‍​വ​ര്‍ ത​ട്ടി​യെ​ന്ന് നേ​ര​ത്തെ പ്ര​വാ​സി എ​ന്‍​ജി​നീ​യ​ര്‍ ന​ടു​ത്തൊ​ടി സ​ലീം പോ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ലാ​ണ് ഇ​ഡി അ​ന്‍​വ​റി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്.