ചെന്നൈ: തമിഴ്നാട്ടിലെ പാലമേട് ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു. മധുര സ്വദേശി അരവിന്ദ് രാജ്(26) ആണ് മരിച്ചത്.
അടിവയറ്റില്‍ കാളയുടെ കുത്തേറ്റ ഇയാള്‍ ജെല്ലിക്കെട്ട് നടക്കുന്ന കളത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു. അപകടത്തിന് മുമ്പ് ഏഴ് കാളകളെ അരവിന്ദ് മെരുക്കിയിരുന്നു. എട്ടാമത്തെ കാള പുറത്തേയ്ക്ക് വന്നയുടനെ ഇയാളെ ആക്രമിക്കുകയായിരുന്നു.
പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന പാലമേട് ജെല്ലിക്കെട്ടിനിടെ 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച നടന്ന ആവണിയപുരം ജെല്ലിക്കെട്ടില്‍ 75 പേര്‍ക്കാണ് പരിക്കേറ്റത്.
തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു
03:28 PM Jan 16, 2023 | Deepika.com