പേരയ്ക്ക പറിച്ചതിന് 12 വയസുകാരന് ക്രൂരമർദനം; ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തി

03:27 PM Jan 16, 2023 | Deepika.com
മലപ്പുറം: പറമ്പിൽ നിന്ന് പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസുകാരന് ക്രൂരമർദനം. മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴേങ്കടയിലാണ് സംഭവം.

സ്ഥലമുടമ ബൈക്ക് കൊണ്ട് കുട്ടിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. കാലിന്‍റെ എല്ല് പൊട്ടിയ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ബന്ധുക്കൾ പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകി.