വീടിന് തീപിടിച്ചു; വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു

04:45 PM Jan 16, 2023 | Deepika.com
കണ്ണൂർ: തീപിടിച്ച വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ 3.30 ഓടെ പാറക്കണ്ടിയിലെ ശ്യാമളയുടെ വീടിനാണു തീപിടിച്ചത്.

വീടിനോട് ചേർന്ന് ടയറുകളും കാർഡ്ബോർഡുകളും കൂട്ടിയിട്ടിരുന്നു. ഇവിടെ തീപിടിക്കുകയും പിന്നീട് വീട്ടിലേക്ക് പടർന്നുകയറുകയുമായിരുന്നു.

കണ്ണൂരിൽ നിന്ന് അഗ്നിശമനസേനയുടെ മൂന്ന് യൂണിറ്റ് എത്തിയാണു തീയണച്ചത്. തീപിടിച്ചയുടൻ ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി.

ശ്യാമള ഒറ്റയ്ക്കാണ് ഇവിടെ താമസിച്ചുവന്നത്. വീട് ഭാഗീകമായി കത്തിനശിച്ചു.