കാ​ര്യ​വ​ട്ടം ഏ​ക​ദി​നം: നി​കു​തി വ​ർ​ധ​ന ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യെ​ന്ന് മേ​യ​ർ

04:35 PM Jan 15, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം ഏ​ക​ദി​ന​ത്തി​ന്‍റെ ടിക്കറ്റ് വി​നോ​ദ നി​കു​തി വ​ർ​ധി​പ്പി​ച്ച​തി​നെ ന്യാ​യീ​ക​രി​ച്ച് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ. സ​ർ​ക്കാ​രു​മാ​യി ആ​ലോ​ചി​ച്ചാ​ണ് ടിക്കറ്റ് നികുതി നി​ര​ക്ക് കൂ​ട്ടി​യ​തെ​ന്നും മ​ത്സ​ര​ത്തി​ന്‍റെ സ്വ​ഭാ​വം അ​നു​സ​രി​ച്ചാ​ണ് നി​കു​തി നി​ശ്ച​യി​ക്കു​ന്ന​ത് എ​ന്നും ആ​ര്യാ രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​യ്ക്ക് ല​ഭി​ക്കു​ന്ന വ​രു​മാ​നം ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കാ​നു​ള്ള​താ​ണെ​ന്നും ഇ​തി​ൽ വി​വാ​ദ​ങ്ങ​ളു​ടെ കാ​ര്യ​മി​ല്ലെ​ന്നും ആ​ര്യാ കൂ​ട്ടി​ച്ചേ​ർ​ത്തു.

കാ​ണി​ക​ൾ കു​റ​ഞ്ഞ​ത് വി​വാ​ദ​ങ്ങ​ൾ കാ​ര​ണ​മ​ല്ല. ഇ​ന്ത്യ പ​ര​മ്പ​ര നേ​ര​ത്തെ സ്വ​ന്ത​മാ​ക്കി​യ​തും 50 ഓ​വ​ർ ഫോ​ർ​മാ​റ്റി​ലു​ള്ള മ​ത്സ​ര​വു​മാ​യ​ത് കൊ​ണ്ടാ​ണ് കാ​ണി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​ത് എ​ന്നും മേ​യ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നേ​ര​ത്തെ, സ്കൂ​ൾ പ​രീ​ക്ഷ​യും ശ​ബ​രി​മ​ല സീ​സ​ണു​മാ​ണ് ടി​ക്ക​റ്റ് വി​ൽ​പ​ന​യി​ൽ കു​റ​വ് വ​രാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് കെ​സി​എ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​നീ​ഷ് കോ​ടി​യേ​രി അ​റി​യി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, നി​ര​ക്ക് വ​ർ​ധ​ന​വും ഇ​ത് സം​ബ​ന്ധി​ച്ച് ന​ട​ന്ന വി​വാ​ദ​ങ്ങ​ളും വി​ൽ​പ​ന​യി​ൽ പ്ര​തി​ഫ​ലി​ച്ചു എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​പ്പ​ർ ടി​ക്ക​റ്റി​ന് 1000 രൂ​പ​യും ലോ​വ​റി​ന് 2000 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കിയത്. 2018 ന​വം​ബ​റി​ലാ​ണ് ഗ്രീ​ൻ​ഫീ​ൽ​ഡ് ആ​ദ്യ​മാ​യി ഏ​ക​ദി​ന​ത്തി​ന് വേ​ദി​യാ​യ​ത്.