കാര്യവട്ടം ഏകദിനം; ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്

01:40 PM Jan 15, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ആ​തി​ഥേ​യ​ർ ബാ​റ്റിം​ഗ് തെ​ര‍​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ​ര​ണ്ട് മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ച്ച് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ ടീം ​ഇ​ന്ത്യ അ​വ​സാ​ന മ​ത്സ​ര​വും വി​ജ​യി​ച്ച് പ​ര​ന്പ​ര തൂ​ത്തു​വാ​രാ​നാ​ണ് കാര്യവട്ടത്ത് ഇ​റ​ങ്ങു​ന്ന​ത്. പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​മെ​ങ്കി​ലും വി​ജ​യി​ച്ച് ആ​ശ്വാ​സം ക​ണ്ടെ​ത്താ​നാ​ണ് ല​ങ്ക​യു​ടെ ശ്ര​മം.

ര​ണ്ട് മാ​റ്റ​ങ്ങ​ളു​മാ​യി ആ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. ഓ​ള്‍​റൗ​ണ്ട​ര്‍ ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​ക്കും പേ​സ​ര്‍ ഉ​മ്രാ​ന്‍ മാ​ലി​ക്കി​നും പ​ക​രം വാ​ഷിം​ഗ്‌​ട​ണ്‍ സു​ന്ദ​റും സൂ​ര്യ​കു​മാ​ര്‍ യാ​ദ​വും പ്ലേ​യിം​ഗ് ഇ​ല​വ​നി​ലെ​ത്തി.