അമേരിക്കൻ സൗന്ദര്യം..! അർ ബോണി ഗബ്രിയേൽ വിശ്വ സുന്ദരി

04:19 PM Jan 15, 2023 | Deepika.com
ലൂസിയാന: 71-ാമത് മിസ് യൂണിവേഴ്സ് കിരീടം അമേരിക്കൻ മോഡൽ അർ ബോണി ഗബ്രിയേലയ്ക്ക്. മിസ് വെനസ്വേല അമാൻഡ ഡുഡാമെൽ രണ്ടാം സ്ഥാനവും ഡൊമിനിക്കൻ റിപ്പബ്ലിക്കിന്‍റെ ആന്ദ്രെയ്ന മാർട്ടിനെസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ലൂസിയാനയിലെ ന്യൂ ഓർലിയാൻസിലെ ഏണസ്റ്റ് എൻ മോറിയൽ കൺവൻഷൻ സെന്‍ററിലാണ് സൗന്ദര്യ മത്സരം നടന്നത്. അതേസമയം, ആദ്യ മൂന്നിൽ ഇടം നേടാതെ ഇന്ത്യൻ സുന്ദരി ദിവ്യത റായ് പിന്നിലായി. ആദ്യ പതിനാറിനുള്ളിൽ ദിവ്യതയുടെ പോരാട്ടം അവസാനിച്ചു.