അ​തി​ശൈ​ത്യം തുട​ർ​ന്ന് മൂ​ന്നാ​ർ; അ​ഞ്ചി​ട​ങ്ങളിൽ താ​പ​നി​ല മൈ​ന​സി​ലേ​ക്ക്

01:40 PM Jan 15, 2023 | Deepika.com
മൂ​ന്നാ​ർ: അ​തി​ശൈ​ത്യം തു​ട​ർ​ന്ന് മൂ​ന്നാ​ർ. അ​ഞ്ചി​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ മൈ​ന​സ് ഒ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​റു ദി​വ​സ​ങ്ങ​ളാ​യി മൈ​ന​സ് താ​പ​നി​ല തു​ട​രു​ക​യാ​ണ്. പാ​ന്പാ​ടും​ചോ​ല, വ​ട്ട​വ​ട, കു​ണ്ട​ള ഡാം ​പ​രി​സ​രം, ക​ന്നി​മ​ല, ചെ​ണ്ടു​വ​ര എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് താ​പ​നി​ല മൈ​ന​സ് ഒ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പാ​ന്പാ​ടും​ചോ​ല ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ​പ്പെ​ട്ട പ്ര​ദേ​ശ​ത്ത് താ​പ​നി​ല ഇ​ന്നു പു​ല​ർ​ച്ചെ മൈ​ന​സ് ര​ണ്ടി​ലേ​ക്കെ​ത്തി. ത​ണു​പ്പ് ആ​സ്വാ​ദി​ക്കാ​നാ​യി മൂ​ന്നാ​റി​ലേ​ക്ക് ഇ​പ്പോ​ൾ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്കാ​ണ്. ‌‌

വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് താ​പ​നി​ല മൈ​ന​സി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് കാ​ല​വ​സ്ഥ നി​രീ​ക്ഷ​ക​രു​ടെ നി​ഗ​മ​നം.