വയനാട്: കടുവയുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ സർവകക്ഷി യോഗം ചേരുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. തിങ്കളാഴ്ച രാവിലെ 9.30നാണ് യോഗം ചേരുക.
പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി ചെയ്യാൻ പറ്റുന്ന നിർദേശങ്ങൾ മുന്നോട്ട് വന്നാൽ അത് പരിഗണിച്ച് നടപടികൾ വേഗത്തിലാക്കാനാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.
സമരമല്ല സഹകരണമാണ് വേണ്ടതെന്നും പ്രതിഷേധങ്ങൾക്കു പുറകിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ പാടില്ലെന്നും മന്ത്രി പറഞ്ഞു.
കടുവ ആക്രമണം; വയനാട്ടിൽ നാളെ സർവകക്ഷിയോഗം
04:21 PM Jan 15, 2023 | Deepika.com