ല​ണ്ട​നി​ൽ ദേ​വാ​ല​യ​ത്തി​ന് സ​മീ​പം വെ​ടി​വ​യ്പ്: ആ​റ് പേ​ർ​ക്ക് പ​രി​ക്ക്

06:52 AM Jan 15, 2023 | Deepika.com
ല​ണ്ട​ൻ: വ​ട​ക്ക​ൻ ല​ണ്ട​നി​ലെ യൂ​സ്റ്റ​ൺ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള ദേ​വാ​ല​യ​ത്തി​നരികിൽ ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്. വെ​ടി​യേ​റ്റ ഏ​ഴ് വ​യ​സു​ള്ള പെൺകു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്.

ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്തെ സെ​ന്‍റ്. അ​ലോ​ഷ്യ​സ് റോ​മ​ൻ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന് സ​മീ​പ​ത്തു​ള്ള സെ​മി​ത്തേ​രി​യി​ൽ നടക്കുന്ന മൃ​ത​സം​സ്കാ​ര ച​ട​ങ്ങു​കൾ​ക്കായി എ​ത്തി​യ​വ​ർ​ക്ക് നേ​രെ കാ​റി​ലെ​ത്തി​യ അ​ക്ര​മി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. കാ​ർ നി​ർ​ത്താ​തെ, ജനങ്ങൾക്ക് നേരെ വെ​ടി​യു​തി​ർ​ത്ത ഇ​യാ​ൾ സ്ഥ​ല​ത്ത് നി​ന്ന് ക​ട​ന്ന് ക​ള​ഞ്ഞു.

12 വ​യ​സു​ള്ള ഒ​രു കു​ട്ടി​ക്കും മ​ധ്യ​വ​യ​സ്ക​രാ​യ സ്ത്രീ​ക​ൾ​ക്കു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പ്ര​തി​യെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.