തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും സംബന്ധിച്ച അറിവുകൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
പ്രകൃതിദുരന്തങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ പുതുതലമുറയെ ബോധവൽക്കരിക്കുന്നതിനും അവർക്കാവുന്ന ഇടപെടലുകൾ നടത്തുന്നതിനും എല്ലാ സ്കൂളുകളിലും പ്രകൃതിസംരക്ഷണ ക്ലബ്ബുകൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി "കാലാവസ്ഥയും ദുരന്തനിവാരണവും' എന്ന വിഷയത്തിൽ യുണിസെഫ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ഈ പ്രസ്താവനകൾ നടത്തിയത്.
പ്രകൃതിസംരക്ഷണവും ദുരന്തനിവാരണവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാർ
06:07 AM Jan 15, 2023 | Deepika.com