കൗ​മാ​ര​പ്പോ​രി​ൽ ജ​യ​ത്തു​ട​ക്കവുമായി ഇ​ന്ത്യ

06:51 AM Jan 15, 2023 | Deepika.com
ബെ​നോ​ണി: അ​ണ്ട​ർ 19 വ​നി​താ ലോ​ക​ക​പ്പി​ൽ ആ​തി​ഥേ​യ​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ത​ക​ർ​ത്ത് ഇ​ന്ത്യ. ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 167 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം ഏ​ഴ് വി​ക്ക​റ്റ് ശേ​ഷി​ക്കെ ഇ​ന്ത്യ മ​റി​ക​ട​ന്നു.

സ്കോ​ർ
ദ​ക്ഷി​ണാ​ഫ്രി​ക്ക 166/5 (20)
ഇ​ന്ത്യ ഇ​ന്ത്യ-170/3 (16.3)


92* റ​ൺ​സ് നേ​ടി​യ ശ്വേ​ത സെ​ഹ്റാ​വ​ത്തി​ന്‍റെ ക​രു​ത്തി​ലാ​ണ് ഇ​ന്ത്യ വി​ജ​യ​ത്തി​ലേ​ക്ക് നി​സാ​ര​മാ​യി ബാ​റ്റ് വീ​ശി​യ​ത്. സീ​നി​യ​ർ ടീ​മി​ലെ അ​നു​ഭ​വ​പ​രി​ച​യ​വു​മാ​യി കൗമാരപ്പടയെ ന​യി​ച്ച ഷ​ഫാ​ലി വ​ർ​മ 45 റ​ൺ​സു​മാ​യി സെ​ഹ്റാ​വ​ത്തി​ന് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. പ​വ​ർ​പ്ലേ അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ന്പ് ത​ന്നെ 70 റ​ൺ​സ് ക​ട​ന്ന ഇ​ന്ത്യ​യു​ടെ റ​ൺ​നി​ര​ക്ക് ഒ​രു​വേ​ള പോ​ലും ഇ​ടി​ഞ്ഞി​ല്ല.

പ്രോ​ട്ടീ​യ​സി​നാ​യി മാ​ഡി​സ​ൺ ലാ​ൻ​സ്മാ​ൻ, മൈ​യാ​ൻ സ്മി​റ്റ്, ശേ​ഷ്നി നാ​യി​ഡു എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി.

നേ​ര​ത്തെ, ഓ​പ്പ​ണ​ർ സി​മോ​ൺ ലൂ​റ​ൻ​സ് നേ​ടി​യ 61 റ​ൺ​സി​ന്‍റെ ക​രു​ത്തി​ലാ​ണ് പ്രോ​ട്ടീ​യ​സ് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. ലാ​ൻ​സ്മാ​ൻ(32), എ​ലാ​ൻ​ഡ്രി വാ​ൻ റെ​ന്‍​സ്ബെ​ർ​ഗ്(23) എ​ന്നി​വ​രാ​ണ് ആ​തി​ഥേ​യ നി​ര​യി​ലെ അ​ടു​ത്ത ര​ണ്ട് മി​ക​ച്ച സ്കോ​റി​ന്‍റെ ഉ​ട​മ​ക​ൾ. സ്പി​ൻ ക​രു​ത്തി​ൽ ര​ണ്ട് വി​ക്ക​റ്റ് നേ​ടി​യ ഷ​ഫാ​ലി​ക്കൊ​പ്പം സോ​നം യാ​ദ​വ്, പ​ർ​ശ​വി ചോ​പ്ര എ​ന്നി​വ​രും ഇ​ന്ത്യ​ക്കാ​യി വി​ക്ക​റ്റ് പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി.

ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് ഡി​യി​ൽ ര​ണ്ട് പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. പോ​യി​ന്‍റൊ​ന്നും ല​ഭി​ക്കാ​ത്ത ദ​ക്ഷി​ണാ​ഫ്രി​ക്ക നാ​ലം​ഗ ഗ്രൂ​പ്പി​ൽ അ​വ​സാ​ന സ്ഥാ​ന​ത്താ​ണ്.