അ​ധ്യാ​പ​ക​നും ടീ​ച്ച​ർ; നി​ർ​ദേ​ശ​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

06:47 AM Jan 15, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: അ​ധ്യാ​പ​ക​രെ ടീ​ച്ച​ർ എ​ന്ന് സം​ബോ​ധ​ന ചെ​യ്യ​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശ​മൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ​ർ​ക്കാ​രി​ന് അ​റി​യി​പ്പ് ന​ൽ​കി​യി​ട്ടി​ല്ല. ക​രു​ത​ലോ​ടെ എ​ടു​ക്കേ​ണ്ട ന​ട​പ​ടി​യാ​ണി​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​ധ്യാ​പ​ക​രെ ടീ​ച്ച​ര്‍ എ​ന്ന് മാ​ത്രം വി​ളി​ക്കു​ന്ന​തി​ല്‍ തീ​രു​മാ​ന​മാ‌​യി​ട്ടി​ല്ല. സ​ര്‍, മാ​ഡം വി​ളി​ക്കു​പ​ക​രം ടീ​ച്ച​ര്‍ മ​തി​യെ​ന്ന നി​ര്‍​ദേ​ശം ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ന​ല്‍​കി​യി​ട്ടി​ല്ല. ക​രു​ത​ലോ​ടെ എ​ടു​ക്കേ​ണ്ട ന​ട​പ​ടി​യാ​ണി​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ല്ലെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​നും അ​റി​യി​ച്ചെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.