താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യെ ക​ട​ന്നു പി​ടി​ക്കാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

10:18 PM Jan 14, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യെ ക​ട​ന്നു പി​ടി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ട ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ സ​ജീ​ഫ് ഖാ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ ഇ​യാ​ൾ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ സ​ജീ​ഫ് ഖാ​ൻ സ​സ്പെ​ൻ​ഷ​നി​ലാ​ണ്.

ക​ഴി​ഞ്ഞ മാ​സം 16നാ​യി​രു​ന്നു സം​ഭ​വം. താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യെ സ​ജീ​ഫ് ഖാ​ൻ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ സ​മാ​ന​മാ​യ ശ്ര​മം ന​ട​ത്തി​യ​പ്പോ​ൾ ഇ​വ​ർ എ​തി​ർ​ത്തി​രു​ന്നു. വീ​ണ്ടും ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​തോ​ടെ ആ​റ​ന്മു​ള എ​സ്എ​ച്ച്ഒ​യ്ക്ക് പ​രാ​തി ന​ൽ​കി. ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി​യി​ൽ പ​ത്ത​നം​തി​ട്ട വ​നി​ത പോ​ലീ​സ് കേ​സെ​ടു​ത്തു. തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.