മു​മ്പ​ൻ സി​റ്റി; ചാ​ങ്തെ ഗോ​ളി​ൽ എ​ടി​കെ​യെ വീ​ഴ്ത്തി മും​ബൈ

09:53 PM Jan 14, 2023 | Deepika.com
കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ലി​ൽ ക​രു​ത്ത​രു​ടെ പോ​രാ​ട്ട​ത്തി​ൽ മും​ബൈ സി​റ്റി എ​ഫ്സി​ക്ക് ജ​യം. എ​ടി​കെ മോ​ഹ​ൻ​ബ​ഗാ​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് സി​റ്റി പ​രാ​ജ​യ​പ്പെ​ടു​ത്തി. ലാ​ലി​യ​ൻ​സു​വാ​ല ചാ​ങ്‌​തെ​യാ​യി​രു​ന്നു സി​റ്റി​യു​ടെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ചു ക​ളി​ച്ച മും​ബൈ സി​റ്റി​ക്കാ​യി 29 ാം മ​നി​റ്റി​ലാ​ണ് ചാ​ങ്തെ വ​ല​കു​ലു​ക്കി​യ​ത്.

ആ​ൽ​ബെ​ർ​ട്ടോ നൊ​ഗേ​ര ന​ൽ​കി​യ ക്രോ​സ് സ്വീ​ക​രി​ച്ച ചാ​ങ്തെ ബോ​ക്സി​നു തൊ​ട്ടു​വെ​ളി​യി​ൽ പോ​സ്റ്റി​ലേ​ക്ക് പ​ന്ത് തൊ​ടു​ത്തു. വി​ശാ​ൽ കെ​യ്തി​നെ മ​റി​ക​ട​ന്ന് പ​ന്ത് വ​ല​യി​ൽ. ഗോ​ൾ വീ​ണ​തോ​ടെ ഇ​ര​മ്പി​ക്ക​യ​റി​യ എ​ടി​കെ​യ്ക്കു മു​ന്നി​ൽ ഫു​ർ​ബ ല​ചെ​ൻ​പ വ​ൻ​മ​തി​ൽ തീ​ർ​ത്തു. എ​ടി​കെ​യു​ടെ ഉ​റ​ച്ച ഗോ​ൾ ശ്ര​മ​ങ്ങ​ളെ​ല്ലാം ഫു​ർ​ബ ല​ചെ​ൻ​പ​യി​ൽ ത​ട്ടി​ത്തെ​റി​ച്ചു.

തോ​ൽ​വി അ​റി​യാ​തെ മു​ന്നേ​റു​ന്ന മും​ബൈ പോ​യി​ന്‍റ് ടേ​ബി​ളി​ലെ ലീ​ഡ് വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു. 14 ക​ളി​ക​ളി​ൽ 36 പോ​യി​ന്‍റു​മാ​യി മും​ബൈ ത​ന്നെ​യാ​ണ് മു​ന്നി​ൽ. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ഹൈ​ദ​രാ​ബാ​ദി​ന് ഇ​ത്ര​യും ക​ളി​ക​ളി​ൽ 32 പോ​യി​ന്‍റാ​ണു​ള്ള​ത്.