അ​ണ്ട​ർ 19 ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്ക് ഫീ​ൽ​ഡിം​ഗ്

05:07 PM Jan 14, 2023 | Deepika.com
ബെ​നോ​ണി: പ്ര​ഥ​മ അ​ണ്ട​ർ-19 വ​നി​താ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ലെ ആ​ദ്യ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​ക്ക് ഫീ​ൽ​ഡിം​ഗ്. ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സീ​നി​യ​ർ ടീം ​താ​രം ഷ​ഫാ​ലി വ​ർ​മ​യാ​ണ് ഇ​ന്ത്യ​ൻ ജൂ​നി​യ​ർ ടീ​മി​നെ ന​യി​ക്കു​ന്ന​ത്. ദേ​ശീ​യ ടീ​മി​ലെ വി​ക്ക​റ്റ് കീ​പ്പ​റാ​യ റി​ച്ച ഘോ​ഷും ടീ​മി​ലു​ണ്ട്.

16 ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റ് 29ന് ​അ​വ​സാ​നി​ക്കും.